NEWS
അബു സംറ അതിർത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് തടഞ്ഞു
16/08/2026 11:38 AM IST
nila

ദോഹ: അബു സംറ കര അതിർത്തി ലാൻഡ് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. 24.39 ഗ്രാം ഹാഷിഷ്, മെത്താമ്പറ്റാമൈൻ (ഷാബു), 30 ലിറിക്ക ഗുളികകൾ എന്നിവയാണ് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ അധികൃതർ പിടികൂടിയത്.
അതിർത്തി കടന്നെത്തിയ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർ വാഹനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് നടത്തിയ വ്യക്തിഗത പരിശോധനയിലാണ് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ആരോഗ്യവും മുൻനിർത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തുന്ന കാര്യക്ഷമമായ പരിശോധനകളുടെ ഭാഗമായാണ് ഈ ലഹരിവേട്ട. സംഭവത്തിൽ തുടർനടപടികൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











